കണ്ടങ്കാളി പെട്രോളിയം സംഭരണ പദ്ധതിക്കെതിരായ സമരം ശക്തമാക്കി സമരസമിതി

നിർദ്ദിഷ്ട പെട്രോളിയം സംഭരണ പദ്ധതിക്കായി 85 ഏക്കർ നെൽവയൽ ഏറ്റെടുത്ത് വിദേശ കുത്തക കമ്പനിക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിനെതിരേ കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശവാസികൾ ജനകീയ സമരത്തിലാണ്.

Update: 2019-10-26 08:12 GMT

പയ്യന്നൂർ: കണ്ടങ്കാളി പെട്രോളിയം സംഭരണ പദ്ധതിക്കെതിരായ സമരം ശക്തമാക്കി സമരസമിതി. നിർദ്ദിഷ്ട പെട്രോളിയം സംഭരണ പദ്ധതി ഉപേക്ഷിക്കുക, ലാൻറ് അക്വിസിഷൻ ഓഫീസ് അടച്ചു പൂട്ടക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് നവംബർ 1 മുതൽ ലാന്റ് അക്വിസിഷൻ സ്പെഷൽ തഹസിൽദാരുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരം സംഘടിപ്പിക്കും.

അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൻറെ ഭാഗമായി സമരജ്വാല വീടുകളിലേക്ക് എന്ന പ്രചാരണ പരിപാടിയും സംഘടിപ്പിക്കും. ഒക്ടോ 28 ന് തിങ്കളാഴ്ച വൈകുന്നേരം 5.30ന് തലോത്ത് വയലിൽ നിന്നും തെളിയിക്കുന്ന സമരജ്വാലയിൽ കണ്ടങ്കാളിയിലെ വീടുകളിൽ നിന്നും ജ്വാല ജ്വലിപ്പിക്കുന്നതിനാവശ്യമായ എണ്ണ ഏറ്റുവാങ്ങും.

നവംബർ 1 മുതൽ പയ്യന്നൂർ ലാൻറ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ഊർജം പകരാൻ ഗൃഹസന്ദർശനം നടത്തി ശേഖരിക്കുന്ന എണ്ണയുപയോഗിച്ച് അനിശ്ചിതകാല സത്യഗ്രഹ പന്തലിൽ സമര ജ്വാല കൊളുത്തുമെന്നും സമരസമിതി അറിയിച്ചു.

നിർദ്ദിഷ്ട പെട്രോളിയം സംഭരണ പദ്ധതിക്കായി 85 ഏക്കർ നെൽവയൽ ഏറ്റെടുത്ത് വിദേശ കുത്തക കമ്പനിക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിനെതിരേ കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശവാസികൾ ജനകീയ സമരത്തിലാണ്

Full View

Tags:    

Similar News