വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കാന്‍ തയ്യാറെന്ന് പീതാംബരക്കുറുപ്പ്

കെ മുരളീധരനടക്കം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. സാധാരണ പ്രവര്‍ത്തകനില്‍ തുടങ്ങി ഡിസിസി പ്രസിഡന്റുവരെയുള്ള പ്രവര്‍ത്തന പരിചയം മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-09-22 08:43 GMT

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് മുന്‍ എം.പി എന്‍ പീതാംബരക്കുറുപ്പ്. കെ മുരളീധരനടക്കം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. സാധാരണ പ്രവര്‍ത്തകനില്‍ തുടങ്ങി ഡിസിസി പ്രസിഡന്റുവരെയുള്ള പ്രവര്‍ത്തന പരിചയം മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ മാനേജ്മെന്റ് കോണ്‍ഗ്രസാണ്. എന്റെ പൊളിറ്റിക്കല്‍ മാനേജ്മെന്റ് അങ്ങനെ നിര്‍ദേശിച്ചാല്‍ മത്സരിക്കും. സ്വന്തം നിലയില്‍ അഭിപ്രായം പറയാനുളള പദവിയിലോ സ്ഥാനത്തോ അല്ല നില്‍ക്കുന്നത്. കോണ്‍ഗ്രസ് എന്നെ നിശ്ചയിച്ച് അവിടെ മത്സരിക്കാന്‍ നിയോഗിച്ചാല്‍ മത്സരിക്കാന്‍ ധൈര്യമുണ്ട്.

കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ അത് കെ മുരളീധരന്റെ കൂടി തീരുമാനമായി കണക്കാക്കാമെന്ന് മുന്‍ എംഎല്‍എയുടെ പിന്തുണയെ സംബന്ധിച്ചുളള ചോദ്യത്തിന് മറുപടിയായി പീതാബരക്കുറുപ്പ് പറഞ്ഞു. കവിത എഴുതുന്ന ഒരാള്‍ക്ക് തോന്നുന്ന ഭാവന, വായിക്കുന്ന ആള്‍ക്ക് ഉണ്ടാവണമെന്നില്ലെന്ന് കുറെനാളായി ജില്ലയില്‍ സജീവമല്ല എന്ന ആക്ഷേപത്തിന് അദ്ദേഹം മറുപടി നല്‍കി. ജില്ലയില്‍ നിരന്തരമായി ഇടപെടുന്ന ആളാണ് താനെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു 

Tags:    

Similar News