പീച്ചി അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടും

Update: 2021-02-20 04:27 GMT

തൃശൂര്‍: കാര്‍ഷിക കുടിവെളള ആവശ്യങ്ങള്‍ക്കായി പീച്ചി അണക്കെട്ടിന്റെ ഇടതുകര, വലതുകര കനാലുകളിലൂടെ വെള്ളം തുറന്ന് വിടും.

20.2.2021 ന് രാവിലെ 11 മണിക്ക് കനാലുകളിലൂടെ വെള്ളം തുറന്ന് വിടുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

അണക്കെട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുമ്പോള്‍ പുഴയിലെ വെള്ളം കലങ്ങാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാല്‍ മത്സ്യ ബന്ധനം, മറ്റ് അനുബന്ധ പ്രവര്‍ത്തികളും പാടില്ലെന്നും ഇതിനുള്ള നടപടികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. കൃഷി പ്രിന്‍സിപ്പല്‍ ഓഫിസര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Tags: