കണ്ണന്‍ ഗോപിനാഥന്റെ അറസ്റ്റ്: ജനാധിപത്യസമരങ്ങളുടെ നിഴലുകളെ പോലും ബിജെപി ഭയക്കുന്നു- പിഡിപി

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വിദഗ്ധചികില്‍സ ലഭ്യമാക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനുഷ്യാവകാശലംഘനം നടത്തുകയാണ്.

Update: 2020-01-04 13:35 GMT

കോഴിക്കോട്: ജനാധിപത്യസമരങ്ങളുടെ നിഴലുകളെ പോലും ബിജെപി സര്‍ക്കാരുകള്‍ ഭയക്കുന്നതിന്റെ തെളിവാണ് മുന്‍ ഐഎഎസ് ഓഫിസറും സാമൂഹ്യപ്രവര്‍ത്തകനുമായ കണ്ണന്‍ ഗോപിനാഥന്റെ അറസ്റ്റും ചന്ദ്രശേഖര്‍ ആസാദിന്റെ അന്യായ തടവുമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. ജനഹിതം മനസ്സിലാക്കി ഉയര്‍ന്ന ജനാധിപത്യബോധവും സാമൂഹ്യബാധ്യതയും നിര്‍വഹിച്ച ജനനേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചും അടിച്ചമര്‍ത്തിയും ജനാധിപത്യസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വിദഗ്ധചികില്‍സ ലഭ്യമാക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനുഷ്യാവകാശലംഘനം നടത്തുകയാണ്. ഭരണകൂടത്തിന്റെ സമ്മതത്തോടെ നടത്തുന്ന വംശീയ ഉന്‍മൂലന നീക്കങ്ങള്‍ക്കും പൗരാവകാശനിഷേധങ്ങള്‍ക്കുമെതിരേ അന്താരാഷ്ട്ര എജന്‍സികളുടെ ഇടപെടലുകളുണ്ടാവണമെന്നും പിഡിപി കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് റജീബ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News