എ കെ ആന്റണിക്കും മകനുമെതിരെ ഒളിയമ്പെയ്ത് കെഎസ്‌യു പ്രമേയം; ചില അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലി മുഴങ്ങുന്നുവെന്ന്

ചില അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലി മുഴങ്ങുന്നത് യഥാര്‍ഥ പ്രവര്‍ത്തകരുടെ ഉള്ളില്‍ നെഞ്ചിടിപ്പാണ് ഉണ്ടാാക്കുന്നത്. അങ്ങും പുത്രവാല്‍സല്യത്താല്‍ അന്ധനായോ എന്ന ഭഗവത്ഗീത യിലെ ചോദ്യം കേരളത്തിലെ ഉന്നതനേതാക്കന്മാരോട് ചോദിക്കാന്‍ ഓരോ കെഎസ്‌യു പ്രവര്‍ത്തകരും തയ്യാറാകണമെന്നും ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച സംഘടന പ്രമേയത്തില്‍ ചൂണ്ടികാട്ടുന്നു.

Update: 2019-02-09 16:14 GMT

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്കും അദ്ദേഹത്തിന്റെ മകന്‍ അനില്‍ ആന്റണിക്കുമെതിരെ ഒളിയമ്പെയ്ത് കെഎസ് യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രമേയം. ചില അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലി മുഴങ്ങുന്നത് യഥാര്‍ഥ പ്രവര്‍ത്തകരുടെ ഉള്ളില്‍ നെഞ്ചിടിപ്പാണ് ഉണ്ടാാക്കുന്നതെന്നും അങ്ങും പുത്രവാല്‍സല്യത്താല്‍ അന്ധനായോ എന്ന ഭഗവത്ഗീത യിലെ ചോദ്യം കേരളത്തിലെ ഉന്നതനേതാക്കന്മാരോട് ചോദിക്കാന്‍ ഓരോ കെഎസ്‌യു പ്രവര്‍ത്തകരും തയ്യാറാകണമെന്നും കെഎസ് യു എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എസ് ഭാഗ്യനാത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച സംഘടന പ്രമേയത്തില്‍ ചൂണ്ടികാട്ടുന്നു.നവോഥാന കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ പുത്തന്‍ പ്രവണതയാണ് രാജവംശങ്ങളുടെ പിന്തുടര്‍ച്ചാവകാശം. മുന്‍കാലങ്ങളില്‍ കേരളം അഭിമാനിച്ചിരുന്ന രാഷ്ട്രീയമൂല്യങ്ങളാണ് ഇതുവഴി തകര്‍ത്തെറിയപ്പെടുന്നത്. ഗാന്ധികുടുംബം തങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവന്‍ പോലും രാജ്യത്തിനുവേി സമര്‍പ്പിച്ച ത്യാഗത്തിന്റെ പ്രതീകമാണ്. അവരുടെ പിന്തുടര്‍ച്ചയില്‍ എന്നും തങ്ങള്‍ അഭിമാനിക്കുന്നു. പക്ഷെ ഈ പ്രസ്ഥാനത്തിനുവേണ്ടി കല്ലുകൊണ്ടുപോലും കാല്‍ മുറിയാത്ത ചില അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലി മുഴങ്ങുന്നത് യഥാര്‍ത്ഥ പ്രവര്‍ത്തകരുടെ ഉള്ളില്‍ നെഞ്ചിടിപ്പാണ് ഉണ്ടാാക്കുന്നത്.

പോസ്റ്റര്‍ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരം നടത്തിയും തല്ല് കൊണ്ടും കോടതി കയറിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന യഥാര്‍ത്ഥ പ്രവര്‍ത്തകരുടെ നെഞ്ചത്ത് നടത്തുന്ന ഇത്തരം സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടേതാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.ഈ പട്ടാഭിഷേകത്തിനായി ശംഖൊലി മുഴക്കുന്നവര്‍ പില്‍ക്കാല പട്ടാഭിഷേകങ്ങള്‍ക്കുള്ള ചില ടെസ്റ്റ്‌ഡോസാണോ നടത്തുന്നത് എന്നും കെഎസ്‌യു സംശയിക്കുന്നു. ഇവര്‍ക്കൊക്കെ ലീഡറുടെ മക്കള്‍ മാത്രമായിരുന്നു കിങ്ങിണിക്കുട്ടന്മാര്‍. ഇത്തരം ടെസ്റ്റുഡോസുകളെ നിര്‍വ്വീര്യമാക്കേണ്ടത് കോണ്‍ഗ്രസ്സിന്റെ യുവജനവിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ എന്ന ഭഗവത്ഗീത യിലെ ചോദ്യം കേരളത്തിലെ ഉന്നതനേതാക്കന്മാരോട് ചോദിക്കാന്‍ ഓരോ കെഎസ്‌യു പ്രവര്‍ത്തകരും തയ്യാറാകണമെന്നും പ്രമേയത്തില്‍ ചൂണ്ടികാട്ടുന്നു. പാരമ്പര്യമായി കിട്ടിയ സ്വത്ത് തലമുറകളായി ഉപയോഗിച്ചു പോരുന്നതു പോലെയാണ് കോണ്‍ഗ്രസിലെ ചില കാരണവന്മാര്‍ തങ്ങളുടെ മണ്ഡലങ്ങള്‍ കയ്യടക്കിവച്ചിരിക്കുന്നത്. മൂന്ന് തലമുറകള്‍ക്കുവരെ വോട്ടുരേഖപ്പെടുത്തുവാനുള്ള അസുലഭ അവസരങ്ങളാണ് ഇതുവഴി ഇവര്‍ പൊതുസമൂഹത്തിന് നല്‍കുന്നത്. 65 വയസ്സുായിരുന്ന ആര്‍.ശങ്കറിനെ കടല്‍ക്കിഴവന്‍ എന്നു വിളിച്ച് പുറത്താക്കിയ അന്നത്തെ യുവകേസരികളുടെ ആര്‍ജ്ജവം ഉള്‍ക്കൊണ്ട് തലമുറമാറ്റം എന്നുള്ളത് പ്രസംഗത്തിലൊതുക്കാതെ പ്രവര്‍ത്തിയിലേത്തിക്കുവാന്‍ പ്രിയ നേതാക്കള്‍ തയ്യാറാവണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. 

Tags: