എസ്ഡിപിഐ എറണാകുളം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാര്‍ച് ഒന്നിന്

വൈകുന്നേരം നാലിന് കളശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ എസ് ഡി പിഐ ദേശീയ സെക്രട്ടറി അല്‍ഫോണ്‍സോ ഫ്രാങ്കോ ഉദ്ഘാടനംചെയ്യും.

Update: 2019-02-28 16:14 GMT

കൊച്ചി: എസ്ഡിപിഐ എറണാകുളം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാര്‍ച് ഒന്നിന് നടക്കും. വൈകുന്നേരം നാലിന് കളശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ എസ് ഡി പിഐ ദേശീയ സെക്രട്ടറി അല്‍ഫോണ്‍സോ ഫ്രാങ്കോ ഉദ്ഘാടനംചെയ്യും. സംസ്ഥാന ജനറല്‍സെക്രട്ടറി ഹമീദ് മാസ്റ്റര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.. ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി അധ്യക്ഷതവഹിക്കും. അഴിമതിയിലും അക്രമത്തിലും സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീതിയുടെ രാഷ്ട്രീയത്തിനെതിരെ യഥാര്‍ഥ ബദലാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മുന്നോട്ടു വെയ്്ക്കുന്നത്. എസ്ഡിപി ഐ ഉയര്‍ത്തുന്ന ജനപക്ഷ ബദലിന് ജനങ്ങള്‍ക്കിടിയില്‍ സ്വീകാര്യത ലഭിച്ചുകഴിഞ്ഞുവെന്നും ജില്ല തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സുധീര്‍ ഏലൂക്കര അറിയിച്ചു.കപട ദേശീയതയാണ് സംഘപരിവാരത്തിന്റേത്. നോട്ടു നിരോധനവും റാഫേല്‍ അഴിമതിയും ജിഎസ്ടിയിലെ അപാകതകളും അടക്കം ജനദ്രോഹ നയങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോഡി സര്‍ക്കാരിന്റെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

Tags: