എറണാകുളം നഗര മധ്യത്തിലെ വന്‍ തീപിടുത്തം: പോലീസും ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങി

തീപിടിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നു പോലീസ് പറഞ്ഞു.കമ്പനിയുടെ മാനേജര്‍ മാരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.കെഎസ്ഇബി, പൊതുമരാമത്ത് വകുപ്പിന്റെ വൈദ്യുത ,കെട്ടിട വിഭാഗങ്ങള്‍, അഗ്നിശമന സേന, എന്നിവര്‍ ഇന്ന് സംഭവസ്ഥലത്തെത്തി വിശദ പരിശോധന നടത്തും. ഇവര്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കുടുതല്‍ നടപടി

Update: 2019-02-21 02:27 GMT

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വ്വേ സ്റ്റേഷനു സമീപം പാരഗണ്‍ ചെരുപ്പ് കമ്പനിയുടെ ഗോഡൗണില്‍ ഇന്നലെയുണ്ടായ വന്‍ തീപിടുത്തം സംബന്ധി്ച്ച് പോലീസൂം ജില്ലാ ഭരണകൂടവും അന്വേഷണം ആരംഭിച്ചു.തീപിടിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നു പോലീസ് പറഞ്ഞു.കമ്പനിയുടെ മാനേജര്‍ മാരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.കെഎസ്ഇബി, പൊതുമരാമത്ത് വകുപ്പിന്റെ വൈദ്യുത ,കെട്ടിട വിഭാഗങ്ങള്‍, അഗ്നിശമന സേന, എന്നിവര്‍ ഇന്ന് സംഭവസ്ഥലത്തെത്തി വിശദ പരിശോധന നടത്തും. ഇവര്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കുടുതല്‍ നടപടിയുണ്ടാകുകയെന്നാണ് വിവരം.ശാസ്ത്രീയ പരിശോധനയും ഉണ്ടാംകും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ നേതൃത്വത്തിലും പ്രത്യേക അന്വേഷണം നടത്തും. തീപിടിത്തത്തില്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായ സാഹചര്യത്തില്‍ സമീപത്തെ കെട്ടിടങ്ങളില്‍ ഉള്ളവരോട് മാറി താമസിക്കാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഗോഡൗണിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തിലും അന്വേഷിക്കുമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞിരുന്നു.കെട്ടിടത്തിന് സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നുവോയെന്ന് പരിശോധിക്കും. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടാതായാണ് പ്രാഥമിക നിഗമനം.ഇ്ന്നലെ രാവിലെ 11 ഓടെ ആരംഭിച്ച തീപിടുത്തം വൈകി്‌ട്ടോടെയാണ് പൂര്‍ണമായും നിയന്ത്രണ വിധേയമായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള പ്രധാന ഓഫീസ് ഭാഗമൊഴിച്ച് ബാക്കിയെല്ലാം കത്തിനശിച്ചു. തീ പടര്‍ന്നയുടനെ ജീവനക്കാരെല്ലാം കെട്ടിടത്തില്‍ നിന്നുമിറങ്ങിയോടി. 20 ജീവനക്കാരാണ് കെട്ടിടത്തിലുണ്ടായത്. ആര്‍ക്കും പരിക്കുകളില്ല. എല്ലാവരും സുരക്ഷിതരാണ്.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം എന്നാല്‍ അന്വേഷണത്തിലൂടെ മാത്രമെ ഇത് വ്യക്തമാകുകയുളളു.എറണാകുളം, ആലപ്പുഴ,തൃശൂര്‍,കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള 65 ഫയര്‍ യൂനിറ്റുകളെത്തിയാണ് തീ അണച്ചത്. കൊച്ചി ബി പി സി എല്‍, പോര്‍ട്ട് ട്രസ്റ്റ്, സിയാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍യൂനിറ്റുകളും നേവിയുടെ നാലു അഗ്നിശമന സേനാ യൂനിറ്റുകളും ചേര്‍ന്നാണ് തീയണച്ചത്.കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള,മേയര്‍ സൗമിനി ജയിന്‍, പോലീസ്, ഫയര്‍ഫോഴ്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, നേവി എന്നിവിടങ്ങളിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്തം കൊടുത്തു. കെട്ടിടത്തിന്റെ നിര്‍മാണ രീതിയും കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും മൂലം യഥാ സമയം അഗ്നിശമന സേനയക്ക് സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. എത്തിയതിനു ശേഷം തീയണക്കാന്‍ നടത്തിയ ശ്രമം കെട്ടിടടത്തിന്റെ നിര്‍മണ രീതിമൂലം വലിയെ വെല്ലുവളിയാണ് ഉയര്‍ത്തിയത്.തുടര്‍ന്ന് സമീപത്തെ കെട്ടിടത്തിനു മുകളില്‍ കയറിയശേഷം അവിടെ നിന്നും തീപിടുത്ത മുണ്ടായ കെട്ടിടത്തിലേക്ക് വെള്ളം പമ്പുചെയ്താണ് തീ അണയക്കാന്‍ ശ്രമിച്ചത്. ഇത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് വിവരം. 

Tags:    

Similar News