ഫലസ്തീന്‍ ഐക്യദാര്‍ഢ്യം: സ്റ്റാര്‍ ബക്ക്‌സിന് മുന്നില്‍ പ്രതിഷേധിച്ചതിന് കേസെടുത്ത് കേരള പോലിസ്

Update: 2024-01-07 09:00 GMT

കോഴിക്കോട് : ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ലോകമെങ്ങും വ്യാപകമായി നടക്കുന്ന ബി.ഡി.എസ് മൂവ്‌മെന്റിന്റെ ഭാഗമായി കോഴിക്കോട് സ്റ്റാര്‍ ബക്‌സിന് മുന്നില്‍ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഫാറൂഖ് കോളേജ് യൂണിറ്റ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് കേരള പോലിസ്. കലാപാഹ്വാനം ചുമത്തിയാണ് കേസെടുത്തത്.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഫാറൂഖ് കോളേജ് യൂണിറ്റ് പ്രസിഡന്റ് വസീം മന്‍സൂര്‍ സെക്രട്ടറി ഫാത്തിമ മെഹറിന്‍ മറ്റു യൂണിറ്റ് ഭാരവാഹികളായ ഹാതിം യാസിര്‍, അമീന ഫിറോസ്, നദ് വ റഹ്‌മാന്‍,റഫ മറിയം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ സ്റ്റേഷന്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ലോക വ്യാപകമായി നടക്കുന്ന ബി.ഡി.എസ് മൂവ്‌മെന്റിനെ തന്നെ അപഹസിക്കുന്ന നടപടിയാണ് കേരള പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കള്ളക്കേസുകള്‍ എടുത്തു ഫലസ്തീന്‍ അനുകൂല സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷെഫ്‌റിന്‍ പറഞ്ഞു.


Tags:    

Similar News