പാലത്തായി ബാലികാ പീഡനം: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

കേസില്‍ തുടരണന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഭാഗിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രോഷിക്യൂഷന്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു.

Update: 2020-07-22 16:45 GMT

കണ്ണൂര്‍: ബിജെപി നേതാവ് കുനിയില്‍ പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ തുടരന്വേഷണത്തിന് വിചാരണക്കോടതി അനുമതി നല്‍കി. കേസില്‍ തുടരണന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഭാഗിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രോഷിക്യൂഷന്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു.

തുടരന്വേഷണത്തിന്റെ പ്രസക്തി ചോദ്യംചെയ്യുന്ന കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. സമഗ്രമായ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നത്. തുടരന്വേഷണത്തിനുള്ള ഇന്നത്തെ കോടതി ഉത്തരവ് സാങ്കേതിക നടപടിക്രമം മാത്രമാണോയെന്ന് വ്യക്തമല്ല.

Tags:    

Similar News