പാലാരിവട്ടം പാലം: ഇബ്രാഹിംകുഞ്ഞ് അറിയാതെ അഴിമതി നടക്കില്ലെന്ന് ഗണേശ് കുമാർ

പാലാരിവട്ടം പാലത്തിന്റേതടക്കമുള്ള അഴിമതികൾ തുറന്ന് പറഞ്ഞതിനാലാണ് തനിക്ക് യുഡിഎഫിൽ നിന്ന് പുറത്ത് പോകേണ്ടി വന്നത്. ആ സർക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് തെളിവുകൾ സഹിതം ഈ അഴിമതികൾ ചൂണ്ടിക്കാട്ടിയിരുന്നു.

Update: 2019-06-13 05:49 GMT

കൊല്ലം: പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരേ ഗുരുതര ആരോപണവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ലെന്ന് ഗണേശ് കുമാർ വ്യക്തമാക്കി.

പാലാരിവട്ടം പാലത്തിന്റേതടക്കമുള്ള അഴിമതികൾ തുറന്ന് പറഞ്ഞതിനാലാണ് തനിക്ക് യുഡിഎഫിൽ നിന്ന് പുറത്ത് പോകേണ്ടി വന്നത്. ആ സർക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് തെളിവുകൾ സഹിതം ഈ അഴിമതികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പരാതി നൽകിയതിന്റെ പേരിൽ അപമാനിതനായി തനിക്ക് പുറത്ത് പോകേണ്ടിവന്നു.

പാലാരിവട്ടം മഞ്ഞുമലയുടെ ചെറിയ അറ്റം മാത്രമാണ്. അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പെട്ട കോക്കസ് പ്രവർത്തിക്കുണ്ട്. പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനിയുടേതടക്കം എല്ലാ പദ്ധതികളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News