പാലാരിവട്ടം പാലം അഴിമതി: അന്വേഷണസംഘം വിപുലീകരിച്ചു

രണ്ടു ഡിവൈഎസ്പിമാരെയും രണ്ടു സിഐമാരെയും കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അശോക് കുമാര്‍ സംഘത്തില്‍ തുടരും.

Update: 2019-10-14 06:59 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റില്‍ നിന്നുള്ള ഡിവൈഎസ്പി ശ്യാംകുമാറിനെ അടക്കം അന്വേഷണ ഉദ്യോഗസ്ഥനാക്കി പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണസംഘം വിപുലീകരിച്ചു. രണ്ടു ഡിവൈഎസ്പിമാരെയും രണ്ടു സിഐമാരെയും കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി.

നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അശോക് കുമാര്‍ സംഘത്തില്‍ തുടരും. പ്രതി ടി.ഒ. സൂരജ് വന്‍തുക കൈക്കൂലിയായി കൈപ്പറ്റിയെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ തുക ഉപയോഗിച്ച് നടത്തിയ ഇടപാടുകള്‍ അടക്കം തെളിവുകള്‍ കണ്ടെത്തുന്നതിന് വിപുലമായ അന്വേഷണം ആവശ്യമാണെന്ന നിഗമനത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. അതേസമയം അന്വേഷണവിവരം ചോര്‍ത്തിയെന്ന് ആരോപിച്ച് സംഘത്തിലെ എഎസ്‌ഐ ഇസ്മയിലിനെ നേരത്തെ പുറത്താക്കിയതും ഇപ്പോഴത്തെ നടപടിയുമായി ബന്ധമില്ലെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News