പാലക്കാട്: കുഴല്‍മന്ദത്ത് തീപ്പിടിത്തം. രണ്ടു കടകള്‍ കത്തിനശിച്ചു. ബേക്കറികളിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. തീപിടിത്തത്തിന്റെ നാശനഷ്ടക്കണക്ക് വ്യക്തമായിട്ടില്ല.