പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി കെ സി പ്രീത് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു
പാലക്കാട്: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി കെ സി പ്രീത് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മുന്‍ എംഎല്‍എ കെ എ ചന്ദ്രന്റെ മകനായ പ്രീത്, ചിറ്റൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ കൂടിയാണ്.നെന്മാറ സീറ്റ് നല്‍കാമെന്ന് പാര്‍ട്ടി നേരത്തെ വാഗ്ദാനം നല്‍കിയിരുന്നതായും എന്നാല്‍ അവസാന നിമിഷം തന്നെ തഴഞ്ഞതായും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്നും അദ്ദേഹം തുറന്നടിച്ചു.