പാലക്കാട് കസ്റ്റഡി പീഡനം: കാംപസ്ഫ്രണ്ട് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും

കാംപസ് ഫ്രണ്ട് ഏരിയ ഭാരവാഹികളായ ബിലാൽ, അബ്ദുറഹ്മാൻ എന്നിവർക്കെതിരെ മൂന്നാം മുറയും മുസ്ലിം വിരുദ്ധ പരാമർശവും നടത്തിയ പാലക്കാട് നോർത്ത് എസ്ഐ സുധീഷ് കുമാറിനും മറ്റു പോലിസുകാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് കാംപസ് ഫ്രണ്ട് ആവശ്യപ്പെടുന്നത്.

Update: 2020-09-03 04:15 GMT

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ആർഎസ്എസ് വിധേയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ്ഫ്രണ്ട് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. പാലക്കാട് കസ്റ്റഡി പീഡനക്കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. രാവിലെ 11ന് ആരംഭിക്കുന്ന മാർച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി പി അജ്മൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാ സെക്രട്ടറി മുസമ്മിൽ അധ്യക്ഷത വഹിക്കും. കാംപസ് ഫ്രണ്ട് ഏരിയ ഭാരവാഹികളായ ബിലാൽ, അബ്ദുറഹ്മാൻ എന്നിവർക്കെതിരെ മൂന്നാം മുറയും മുസ്ലിം വിരുദ്ധ പരാമർശവും നടത്തിയ പാലക്കാട് നോർത്ത് എസ്ഐ സുധീഷ് കുമാറിനും മറ്റു പോലിസുകാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് കാംപസ് ഫ്രണ്ട് ആവശ്യപ്പെടുന്നത്. സർക്കാർ സർവീസിലിരുന്ന് അദ്ദേഹം ആർഎസ്എസിന് വിടുപണി ചെയ്യുകയാണ്. വിദ്യാർത്ഥികളെ മറ്റൊരു കേസിൽ ചോദ്യം ചെയ്യാനെന്ന പേരിലാണ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി അതിക്രൂരമായ മൂന്നാംമുറയ്ക്ക് വിധേയമാക്കിയത്. കാൽപാദം തല്ലിച്ചതയ്ക്കുക, ലിംഗത്തിൽ മുളക്പൊടി സ്പ്രേ ചെയ്യുക, സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുക തുടങ്ങി അതിക്രൂരമായ അക്രമമാണ് ആർഎസ്എസിനെ തൃപ്തിപ്പെടുത്താൻ എസ്‌ഐയും സംഘവും ചെയ്തത്. പ്രദേശത്ത് ആർഎസ്എസിന്റെ അക്രമം കണ്ടില്ലെന്നു നടിച്ചാണ് നിരപരാധികളായ വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ക്രൂരമായ ശാരീരിക പീഡനവും വർഗീയ പരാമര്ശവും അഴിച്ചുവിട്ട എസ്‌ഐ സുധീഷ് കുമാറിനെതിരെ വകുപ്പുതല നടപടി എടുക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെടുന്നു. 

Tags:    

Similar News