പാലക്കാട്, പത്തനംതിട്ട കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

Update: 2021-01-13 16:06 GMT

തിരുവനന്തപുരം: പാലക്കാട്, പത്തനംതിട്ട ജില്ലാ കലക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പരിസ്ഥിതികാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധികചുമതല കൂടി ഇദ്ദേഹം വഹിക്കും. സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടി എല്‍ റെഡ്ഡിയെ പത്തനംതിട്ട ജില്ലാ കലക്ടറായും പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹിനെ സഹകരണ രജിസ്ട്രാറായും പരസ്പരം മാറ്റി നിയമിക്കും.

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ ജോഷി മൃണ്‍മയി ശശാങ്കിനെ പാലക്കാട് ജില്ലാ കലക്ടറായി മാറ്റി നിയമിക്കും. വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്‍ എസ് കെ ഉമേഷിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി നിയമിക്കും. കെഎസ്‌ഐഡിസി ഇന്‍വെസ്റ്റ്‌മെന്റ് സെല്‍, ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധികചുമതല കൂടി ഇദ്ദേഹം വഹിക്കും.

Tags: