പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ പൊളിച്ചു മാറ്റണമെന്ന് വിദഗ്ദ സമിതി റിപോര്‍ട്

മലപ്പുറം ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് റിപോര്‍ട് സമര്‍പ്പിച്ചത്. ചീങ്കണ്ണിപ്പാറയിലെ തടയണ അതീവ പാരിസ്ഥിതിക പ്രത്യാഘാതമുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് മൂന്നു പ്രാവശ്യം മണ്ണിടിച്ചില്‍ ഉണ്ടായതായും റിപോര്‍ട്ടില്‍ പറയുന്നു.

Update: 2019-02-25 14:31 GMT

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ അടുത്ത കാലവര്‍ഷത്തിനു മുന്‍പു പൊളിച്ചുമാറ്റണമെന്നു വിദഗ്ധ സമിതി റിപോര്‍ട്ട്. മലപ്പുറം ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് തടയണ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. കോഴിക്കോട് ജില്ലയിലെ ചീങ്കണ്ണിപ്പാറയിലെ തടയണ അതീവ പാരിസ്ഥിതിക പ്രത്യാഘാതമുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് മൂന്നു പ്രാവശ്യം മണ്ണിടിച്ചില്‍ ഉണ്ടായതായും റിപോര്‍ട്ടില്‍ പറയുന്നു. കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 

Tags:    

Similar News