ഹൈക്കോടതിയെ മാനിക്കുന്നു; അരുംകൊലകള്‍ കോടതി കാണാതെ പോകരുതെന്ന് പി ടി തോമസ് എംഎല്‍എ

ഹര്‍ത്താലുകള്‍ക്കെതിരേ എന്നപോലെ തന്നെ കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ കോടതിയുടെ ഭാഗത്തുനിന്നും നീതിപൂര്‍വ്വകമായ ഇടപെടലുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.പിണറായി വിജയന്റെ ഭരണത്തില്‍ സാധാരണക്കാരുടെ തലകള്‍ക്ക് വിലയില്ലായായിരിക്കുകയാണ്.

Update: 2019-02-18 17:23 GMT

കൊച്ചി: ഹൈക്കോടതിയെ മാനിക്കുന്നുവെന്നും അരുംകൊലകള്‍ കോടതി കാണാതെ പോകരുതെന്നും പി ടി തോമസ് എംഎല്‍എ. കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലാരിവട്ടത്ത് നടത്തിയ പ്രതിക്ഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നീതി നിര്‍വ്വഹണത്തില്‍ കോടതികളുടെ ഇടപെടലുകളെ എന്നും മാനിക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കേരളത്തെ നടുക്കിയ നിഷ്ഠൂര കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ ഹര്‍ത്താലുകള്‍ക്കെതിരേ എന്നപോലെ തന്നെ കോടതിയുടെ ഭാഗത്തുനിന്നും നീതിപൂര്‍വ്വകമായ ഇടപെടലുകളുണ്ടാകുമെന്ന പ്രത്യാശയാണ് കോണ്‍ഗ്രസിനുള്ളത്. പിണറായി വിജയന്റെ ഭരണത്തില്‍ സാധാരണക്കാരുടെ തലകള്‍ക്ക് വിലയില്ലായായിരിക്കുകയാണ്. രണ്ട് യുവാക്കളുടെ അരുംകൊലയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കേരള സമൂഹത്തോട് മറുപടി പറയണമെന്നും പി ടി തോമസ് പറഞ്ഞു. 

Tags:    

Similar News