പി കെ ജയലക്ഷ്മി കെപിസിസി ജനറല്‍ സെക്രട്ടറി

കെപിസിസി പുന:സംഘടനയില്‍വയനാട്ടില്‍നിന്ന് മൂന്ന് പുതിയ സെക്രട്ടറിമാരാണ് ഇടംപിടിച്ചത്. അഡ്വ.ടി ജെ ഐസക്, കെ കെ അബ്രഹാം, അഡ്വ: എന്‍ കെ വര്‍ഗീസ് എന്നിവരാണ് സെക്രട്ടറിമാര്‍.

Update: 2020-09-13 16:30 GMT

കല്‍പ്പറ്റ: മുന്‍ മന്ത്രിയും എഐസിസി അംഗവുമായ പി കെ ജയലക്ഷ്മികെപിസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടു. കെപിസിസി പുന:സംഘടനയില്‍വയനാട്ടില്‍നിന്ന് മൂന്ന് പുതിയ സെക്രട്ടറിമാരാണ് ഇടംപിടിച്ചത്. അഡ്വ.ടി ജെ ഐസക്, കെ കെ അബ്രഹാം, അഡ്വ: എന്‍ കെ വര്‍ഗീസ് എന്നിവരാണ് സെക്രട്ടറിമാര്‍. പി പി ആലി കെപിസിസി നിര്‍വാഹകസമിതി അംഗവുമായി തിരഞ്ഞെടുക്കപ്പെട്ടു.

കുറിച്യ സമുദായാംഗമായ ജയലക്ഷ്മി വാളാട് സ്വദേശിനിയാണ്. തവിഞ്ഞാല്‍ പഞ്ചായത്ത് അംഗമായിരിക്കെയാണ് 2011ല്‍ മാനന്തവാടിയില്‍നിന്നും നിയമസഭാംഗമായി തിരിഞ്ഞെടുക്കപ്പെട്ടത്. രാഹുല്‍ ഗാന്ധി നിര്‍ദേശിച്ച പട്ടികയിലാണ് സ്ഥാനാര്‍ഥിത്വം ലഭിച്ചത്. യുഡിഎഫിലെ ഏകവനിതാ എംഎല്‍എയായിരുന്ന ജയലക്ഷ്മി ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായി. എന്നാല്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഒ ആര്‍ കേളുവിനോട് തോറ്റു. ആര്‍എസ്എസ് ബന്ധമാരോപിച്ച് പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗം രംഗത്തെത്തിയതാണ് തിരിച്ചടിയായത്. 

Tags:    

Similar News