തിരുവനന്തപുരം ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമം

Update: 2021-05-08 11:27 GMT


തിരുവനന്തപുരം: തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്ററില്‍ ഓക്‌സിജന്‍ ക്ഷാമം. ദിനേന 65-70 സിലിണ്ടറുകളാണ് ആശുപത്രിക്ക് വേണ്ടത്. ഓക്‌സിജന്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന് ഇന്ന് എട്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.

വിവരം ആരോഗ്യ സെക്രട്ടറിയെ അറിയിച്ചതായി ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. വിതരണത്തിലെ അപാകതയാണെന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ സമയത്ത് ലഭ്യമാവാത്തതിന് കാരണമെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആര്‍സിസി കൊവിഡ് ചികില്‍സാ കേന്ദ്രമല്ല.

Tags: