പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്രതിസന്ധി: അടിയന്തര ഇടപെടലുണ്ടാവണമെന്ന് എസ്ഡിപിഐ

Update: 2021-04-29 09:10 GMT

പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ ഓക്‌സിജന്‍ കരുതല്‍ ശേഖരം തീര്‍ന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ തീര്‍ന്നതിനെതുടര്‍ന്ന് സ്വകാര്യാശുപത്രികളില്‍നിന്ന് ലഭ്യമാക്കുകയായിരുന്നു.

പ്രതിസന്ധി രൂക്ഷമാവുകയും രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയും ചെയ്യുന്നതിലൂടെ ജില്ലയിലെ മറ്റ് ആശുപത്രികളിലും ഇത്തരം അവസ്ഥയുണ്ടാവാനാണ് സാധ്യത. സര്‍ക്കാര്‍ സംവിധാനം അടിയന്തരമായി ഇടപെട്ട് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: