തീയ്യറ്ററുകള്‍ വീണ്ടും തുറക്കാനൊരുങ്ങി ഉടമകള്‍;സിനിമകള്‍ ലഭിച്ചാല്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാര്‍

അടുത്തയാഴ്ച തീയ്യറ്ററുകള്‍ തുറക്കാന്‍ തയ്യാറാണെന്ന് തീയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോസ്‌ക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇത്രയും നാളുകള്‍ അടഞ്ഞുകിടന്നതിനാല്‍ തീയ്യറ്ററുകള്‍ ശുചീകരണം നടത്തേണ്ടതുണ്ട്.ഇതിന് ഒരാഴ്ച സമയം വേണ്ടിവരും. ശൂചീകരണത്തിനു ശേഷം സിനിമകള്‍ ലഭിച്ചാല്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണ്. തീയ്യറ്റര്‍ തുറന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ ലഭിക്കണം

Update: 2021-01-05 16:02 GMT

കൊച്ചി: കൊവിഡിനെതുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന സിനിമ തീയറ്ററുകള്‍ വീണ്ടും തുറക്കാനൊരുങ്ങി ഉടമകള്‍. അടുത്തയാഴ്ച തീയ്യറ്ററുകള്‍ തുറക്കാന്‍ തയ്യാറാണെന്ന് തീയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോസ്‌ക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇത്രയും നാളുകള്‍ അടഞ്ഞുകിടന്നതിനാല്‍ തീയ്യറ്ററുകള്‍ ശുചീകരണം നടത്തേണ്ടതുണ്ട്.ഇതിന് ഒരാഴ്ച സമയം വേണ്ടിവരും. ശൂചീകരണത്തിനു ശേഷം സിനിമകള്‍ ലഭിച്ചാല്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണ്. തീയ്യറ്റര്‍ തുറന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ ലഭിക്കണം. അല്ലാതെ തുറന്നും അടച്ചും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ഫിയോസ്‌ക് ഭാരവാഹികള്‍ പറഞ്ഞു.

വിതരണക്കാരുമായും ചേമ്പറുമായും സംസാരിക്കും.നിലവില്‍ സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയില്ല.ജനങ്ങളുടെ കൈയ്യില്‍ പണമില്ലാത്ത അവസ്ഥയാണ് നിലവില്‍. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധന അടിച്ചേല്‍പ്പിക്കാന്‍ ഇപ്പോള്‍ പറ്റില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോട് മറ്റു ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി കുറയക്കല്‍,തീയ്യര്‍ അടച്ചിട്ടിരുന്ന സമയത്തെ വൈദ്യുതി ചാര്‍ജ് എന്നിവയിലൊക്കെ ഇളവ് ആവശ്യമാണ്.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനൂകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.അതേ സമയം 13 ന് റീലീസാകുന്ന വിജയ് നായകനായ മാസ്റ്റര്‍ ആയിരിക്കും ആദ്യം എത്തുന്ന സിനിമയെന്നാണ് സൂചന.എന്നാല്‍ ഇതിനു മുമ്പ് മറ്റു സിനിമകള്‍ ലഭിച്ചാല്‍ പ്രദര്‍ശിപ്പിക്കാമെന്ന് നിലപാടിലാണ് തീയ്യര്‍ ഉടമകള്‍.നാളെ ഫിലിം ചേംബറില്‍ സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Tags:    

Similar News