അക്കൗണ്ടില്‍നിന്ന് ഉടമ അറിയാതെ പണം പിന്‍വലിച്ചു; ബാങ്ക് 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മുളിയാറിലെ അബ്ദുര്‍റഹ്മാന്‍ ആലൂര്‍ അഡ്വ.സാജിത് കമ്മാടം മുഖേന ഫയല്‍ ചെയ്ത കേസിലാണ് വിധി.

Update: 2019-09-10 14:37 GMT

കാസര്‍ഗോഡ്: അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തായലങ്ങാടി ബ്രാഞ്ച് 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം പ്രസിഡന്റ് കെ കൃഷണന്‍ ഉത്തരവിട്ടു. മുളിയാറിലെ അബ്ദുര്‍റഹ്മാന്‍ ആലൂര്‍ അഡ്വ.സാജിത് കമ്മാടം മുഖേന ഫയല്‍ ചെയ്ത കേസിലാണ് വിധി. പരാതിക്കാരന്‍ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ എസ്ബിഐ ബ്രാഞ്ചിലെ എസ്ബി അക്കൗണ്ടറാണ്. ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് സമ്മതമില്ലാതെ ബാങ്കധികൃതര്‍ 2015 ജൂണ്‍ 30ന്, 3,480 രൂപ പിന്‍വലിക്കുകയായിരുന്നു.

ഇതുസംബന്ധിച്ച് ബാങ്ക് അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പരിഹാരമില്ലാത്തതിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചത്. പരാതിക്കാരനെ മാനസികമായി പീഡിപ്പിച്ചതിന് 10,000 രൂപയും കോടതി ചെലവിനത്തില്‍ 3,000 രൂപയുമടക്കം 13,000 രൂപ ഒരുമാസത്തിനകം ബാങ്ക് മാനേജര്‍ നല്‍കണമെന്ന് തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു. 

Tags:    

Similar News