വിദേശത്ത് നിന്ന് ഇന്ന് 700 ഓളം യാത്രക്കാരെത്തും
ദുബായ്, അബുദബി, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് ഇന്ന് രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നത്.
തിരുവനന്തപുരം: എഴുന്നൂറോളം യാത്രാക്കാരുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ദുബായ്, അബുദബി, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് ഇന്ന് രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നത്.
രാത്രി ഒമ്പത് മണിക്ക് എത്തുന്ന റിയാദിയില്‍ നിന്നുള്ള വിമാനത്തില്‍ 333 യാത്രാക്കാരാണുള്ളത്. അബുദബിയില്‍ നിന്നും രാത്രി പത്തിനും ദുബായില്‍ നിന്ന് രാത്രി പതിനൊന്നിനും ആണ് വിമാനങ്ങള്‍ എത്തുക. ഇരു വിമാനങ്ങളിലുമായി 180 യാത്രാക്കാര്‍ വീതമാണ് ഉള്ളത്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി വിമാന സര്‍വീസുകള്‍ തുടങ്ങിയ ശേഷം 18 വിമാനങ്ങളിലായി 3,168 യാത്രാക്കാരെ ഇതുവരെ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്.