ഖുർആൻ പഠന ക്യാംപ് സംഘടിപ്പിച്ചു.

ഉളിയന്നൂർ കുഞ്ഞുണ്ണിക്കര മഹല്ല് ഖത്തീബ് അബ്ദുൽ ശുക്കൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

Update: 2021-04-10 13:40 GMT

ആലുവ: ഹ്യൂമൻ റിസോഴ്സ് ഡവലപ്പ്മെന്റ് ഫൗണ്ടേഷൻ (എച്ആർഡിഎഫ് )ന്റെയും കുഞ്ഞുണ്ണിക്കര എച്ച്എം സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ എച്ചഎം എഡ്യുക്കേഷൻ കോംപ്ലക്സിൽ ദ്വിദിന ഖുർആൻ പാരായണ പഠന ക്യാംപ് സംഘടിപ്പിച്ചു.

ഉളിയന്നൂർ കുഞ്ഞുണ്ണിക്കര മഹല്ല് ഖത്തീബ് അബ്ദുൽ ശുക്കൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ഏറ്റവും ഉത്കൃഷ്ടരെന്നും, ഖുർആനിൻ്റെ പഠനം ഒരിക്കലും അവസാനിക്കുന്നതല്ല ഒരോ കാലഘട്ടങ്ങളിലും ഖുർആൻ അതിൻ്റെ അമാനുഷികത തെളിയിക്കാറുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഹുസൈൻ ചിയ്യാനൂർ, ശിഹാബുദ്ധീൻ ബാഖവി, അലി മൗലവി പേങ്ങാട്ടുശ്ശേരി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മഹല്ല് പ്രസിഡൻ്റ് എംഎം ഹാരിസ്, എച്ച്എം സ്കൂൾ സെക്രട്ടറി നജാത്തുല്ല, എംഎ അസ് ലം എന്നിവർ പ്രസംഗിച്ചു.

അറബി അക്ഷരങ്ങൾ അറിയാത്തവർക്കും, അക്ഷരങ്ങൾ ചേർത്ത് വായിക്കാൻ അറിയാത്തവർക്കും പ്രസ്തുത ക്യാംപ് ഏറെ ഉപകാരപ്പെടുമെന്ന് സംഘാടകർ പറഞ്ഞു. മുതിർന്നവർക്കും വനിതകൾക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. 7907929303 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം