ഖാദർ കമ്മിറ്റി റിപ്പോർട്ട്: അധ്യാപക സംഘടനകൾ സമരത്തിലേക്ക്

സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജൂൺ 6ന് സംസ്ഥാന, ജില്ലാതല പ്രവേശനോത്സവം ബഹിഷ്കരിക്കും. തുടർന്ന് ജില്ലാ കേന്ദ്രങ്ങളിൽ വിദ്യാഭ്യാസ സംരക്ഷണ സദസ് നടത്തും.

Update: 2019-05-31 10:00 GMT

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് തിടുക്കത്തിൽ നടപ്പിലാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപക സർവ്വീസ് സംഘടനകൾ പ്രത്യക്ഷ സമര രംഗത്തിറങ്ങാൻ തീരുമാനിച്ചു. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജൂൺ 6ന് സംസ്ഥാന, ജില്ലാതല പ്രവേശനോത്സവം ബഹിഷ്കരിക്കും. തുടർന്ന് ജില്ലാ കേന്ദ്രങ്ങളിൽ വിദ്യാഭ്യാസ സംരക്ഷണ സദസ് നടത്തും.

വിദ്യാഭ്യാസം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന ലഘുലേഖ പൊതു സമൂഹത്തിൽ വിതരണം ചെയ്യും. ഹയർ സെക്കൻഡറി മേഖലയിൽ സ്കൂൾതല പ്രവേശനോത്സവം ബഹിഷ്ക്കരിക്കും. ജൂൺ 20ന് നിയമസഭയിലേക്ക് അധ്യാപകരുടെ മാർച്ച് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.

അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ കോടതിയെ സമീപിക്കുവാനും വിദ്യാഭ്യാസ സംരക്ഷണ സമിതി തീരുമാനിച്ചു. സംഘടനാ നേതാക്കളായ എം സലാഹുദ്ദീൻ, എൻ കെ ബന്നി, എ കെ സൈനുദ്ദീൻ, എ വി ഇന്ദു, ലാൽ എസ് മനോജ്, ഡോ.സാബുജി വറുഗ്ഗീസ്, കെ ടി അബ്ദുൽ ലത്തീഫ്,  ജി പ്രദീപ് കുമാർ, ഡോ.എൻ ഐ സുധീഷ്, ഡോ.മനോജ് കുമാർ, ഇബ്രാഹിം മുതൂർ, ഡോ. നോയൽ മാത്യു, ജെ ഉണ്ണികൃഷ്ണൻ, എന്നിവർ പ്രതിപക്ഷ നേതാവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 

Tags:    

Similar News