ദേശീയ ജനസംഖ്യാ രജിസ്റ്റര്‍: പിണറായി സര്‍ക്കാരിന്റെ നടപടി ജനവഞ്ചനയെന്ന് പ്രതിപക്ഷം

പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ട് അതിന് സഹായിക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളെ പിണറായി സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് ഏത് അര്‍ത്ഥത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

Update: 2019-12-20 07:41 GMT

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതിനുള്ള നടപടി സംബന്ധിച്ച ഉത്തരവിറക്കിയ പിണറായി സര്‍ക്കാര്‍ നടത്തുന്നത് ജനവഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ട് അതിന് സഹായിക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളെ പിണറായി സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് ഏത് അര്‍ത്ഥത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ഇത് ഇരട്ടത്താപ്പാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി വിശദീകരണം നല്‍കണം.

അടുത്ത വര്‍ഷം ഏപ്രിലിനും മെയ് മാസത്തിനുമിടയില്‍ എന്‍പിആര്‍ പുതുക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഭരണ വകുപ്പ് 12-11-19 നാണ് ഉത്തരവിറക്കിയത്. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ഒന്ന് പറയുകയും കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പതിവ് രീതി തന്നെയാണ് പൗരത്വ ഭേദഗതിയുടെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. തെല്ലെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എന്‍പിആര്‍ പുതുക്കല്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കുകയും ഉത്തരവ് പിന്‍ വലിക്കുകയും ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Similar News