ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം തടയാൻ ഓപ്പറേഷൻ തണ്ടർ

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ രണ്ട് സ്കൂളുകളിൽ ടൂറിസ്റ്റ് ബസുകൾ നടത്തിയ അഭ്യാസപ്രകടനം വിവാദമായിരുന്നു.

Update: 2019-11-28 07:46 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം തടയാൻ നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. "ഓപ്പറേഷൻ തണ്ടർ' എന്ന പേരിൽ സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിൽ പരിശോധന നടത്തും. 

ടൂറിസ്റ്റ് ബസുകളുടെ അതിരുവിട്ട അഭ്യാസ സംഭവങ്ങൾ തുടർക്കഥയായതോടെയാണ് പരിശോധനയ്ക്ക് മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ രണ്ട് സ്കൂളുകളിൽ ടൂറിസ്റ്റ് ബസുകൾ നടത്തിയ അഭ്യാസപ്രകടനം വിവാദമായിരുന്നു. സ്കൂളിൽ നിന്നും ടൂറിന് പോവാനെത്തിയ ബസുകളാണ് ഗ്രൗണ്ടിൽ അപകടകരമാം വിധം അഭ്യാസ പ്രകടനം നടത്തിയത്.

അനധികൃത ലൈറ്റുകളും സൗണ്ട് സിസ്റ്റവും പരിധിയിൽ അധികം ശബ്ദമുള്ള എയർ ഹോണുകളും ടൂറിസ്റ്റ് ബസുകളിൽ വ്യാപകമാണ്. ഇതെല്ലാം പിടിച്ചെടുക്കാനാണ് മോട്ടോർ വാഹനവകുപ്പിന്‍റെ തീരുമാനം.

Tags:    

Similar News