ഓപ്പറേഷന്‍ പി ഹണ്ട്: ആലുവയില്‍ രണ്ടു പേര്‍ പിടിയില്‍
ആലുവ പട്ടേരിപുറം നഗൂര്‍ വീട്ടില്‍ ബിജു(48), പാനയിക്കുളം ചിറയം വാഴക്കൂട്ടത്തില്‍ ജിബിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. റൂറല്‍ ജില്ലയില്‍ 79 വീടുകളിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്. ഇവരില്‍ നിന്ന് 31 മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.
കൊച്ചി: ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയാറു പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആലുവ പട്ടേരിപുറം നഗൂര്‍ വീട്ടില്‍ ബിജു(48), പാനയിക്കുളം ചിറയം വാഴക്കൂട്ടത്തില്‍ ജിബിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. റൂറല്‍ ജില്ലയില്‍ 79 വീടുകളിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്. ഇവരില്‍ നിന്ന് 31 മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.
കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നിവരെ പിടികൂടി നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോം, സൈബര്‍ സെല്‍, സൈബര്‍ സ്‌റ്റേഷന്‍, ബന്ധപ്പെട്ട സ്‌റ്റേഷനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.കേസില്‍ ഉള്‍പ്പെട്ടവര്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ്പി കെ കാര്‍ത്തിക് പറഞ്ഞു. ആലുവയില്‍ പരിശോധനയ്ക്ക് ഐപിമാരായ സി എല്‍ സുധീര്‍, എം ബി ലത്തീഫ്, എസ് ഐ ആര്‍ വിനോദ്, എഎസ്‌ഐമാരായ ടി വി ഷാജു, ഷാജി സിപി ഒമാരായ പി എ ജബ്ബാര്‍ , മാഹിന്‍ ഷാ, അമീര്‍, സൗമ്യാ മോള്‍ എന്നിവരും ബിനാനി പുരത്ത് ഐപി വി ആര്‍ സുനില്‍, എഎസ്‌ഐമാരായ ജോര്‍ജ് തോമസ്, അബ്ദുള്‍ റഷീദ്, എസ്‌സിപിഒ ഷീജ എന്നിവരും പങ്കെടുത്തു.