ഓപറേഷൻ നൈറ്റ് റൈഡേഴ്‌സ്: 198 ബസുകള്‍ക്കെതിരെ നടപടിയെടുത്തു

കല്ലടയുടെ 22 ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Update: 2019-05-01 07:35 GMT

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലെ നിയമ ലംഘനം തടയുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. സംസ്ഥാന വ്യാപകമായി പോലിസിന്റെ സഹകരണത്തോടെയാണ് പരിശോധന തുടരുന്നത്.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ രാത്രി മാത്രം 198 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. അഞ്ച് ലക്ഷത്തിലധികം രൂപ ബസുകള്‍ക്ക് പിഴയിട്ടു. കല്ലടയുടെ 22 ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് ഒരാഴ്ച പിന്നിടുമ്പോള്‍ ചുമത്തപ്പെട്ട പിഴ 30 ലക്ഷം കടന്നു. ആയരത്തിലധികം ബസുകളാണ് ഇതുവരെ നടപടി നേരിട്ടത്. അനധികൃതമായി ചരക്ക് കടത്തിയതിനാണ് കൂടുതല്‍ ബസുകള്‍ക്കും പിഴ ചുമത്തിയത്. 

Tags:    

Similar News