ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്: എറണാകുളത്ത് ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ അലുവ ഈസ്റ്റ്, എടത്തല സ്റ്റേഷനുകളില്‍ ഏഴ് കേസുകളില്‍ പ്രതിയായ കീഴ്മാട് ചാലക്കല്‍ കരിയാം പുറം വീട്ടില്‍ മനാഫിനെ (30)യാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.കൊലപാതകശ്രമം, കവര്‍ച്ച, അടിപിടി, ബലാല്‍സംഘം തുടങ്ങിയ കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു

Update: 2021-01-01 10:05 GMT

കൊച്ചി: ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളത്ത് ഒരാളെക്കൂടി കാപ്പ ചുമത്തി ജയിലിലടച്ചു.കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ അലുവ ഈസ്റ്റ്, എടത്തല സ്റ്റേഷനുകളില്‍ ഏഴ് കേസുകളില്‍ പ്രതിയായ കീഴ്മാട് ചാലക്കല്‍ കരിയാം പുറം വീട്ടില്‍ മനാഫിനെ (30)യാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.കൊലപാതകശ്രമം, കവര്‍ച്ച, അടിപിടി, ബലാല്‍സംഘം തുടങ്ങിയ കേസുകളിലെ പ്രതിയാണ്.

നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായാണ് നടപടി. 2019 ല്‍ കാപ്പ നിയമപ്രകാരം ഇയാളെ ആറ് മാസത്തേക്ക് നാട് കടത്തിയിരുന്നു. 2020 മാര്‍ച്ചില്‍ ആലുവ പുളിഞ്ചോട് വച്ച് സനീഷ് എന്നയാളെ തലയ്ക്കടിച്ച് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലും ഗവണ്‍മെന്റ് ആശുപത്രിക്കു സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ വച്ച് ജ്യോതിഷ് എന്നയാളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി നിരന്തരം കുറ്റകൃത്യത്തിലേര്‍പ്പെട്ട 22 പേരെ കാപ്പ നിയമപ്രകാരം ജയിലില്‍ അടക്കുകയും, 25 പേരെ നാടുകടത്തിയതായും എസ് പി കെ. കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News