ഓപ്പണ്‍ സര്‍വകലാശാല ആസ്ഥാനം മധ്യകേരളത്തിലേക്ക് മാറ്റണം: കാംപസ് ഫ്രണ്ട്

ഓപ്പണ്‍ സര്‍വകലാശാല തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍, സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാവുന്ന നിലയിലാണ് ആസ്ഥാനമുണ്ടാവേണ്ടത്.

Update: 2019-09-13 13:59 GMT

കോഴിക്കോട്: പുതുതായി പ്രവത്തനമാരംഭിക്കാനിരിക്കുന്ന കേരള ഓപ്പണ്‍ സര്‍വകലാശാലയുടെ ആസ്ഥാനം മധ്യകേരളത്തിലേക്ക് മാറ്റണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി. അടുത്ത രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള സര്‍വകലാശാലയുടെ ആസ്ഥാനമായി കൊല്ലമാണ് നിശ്ചയിച്ചിരിക്കുന്നത്. ഓപ്പണ്‍ സര്‍വകലാശാല തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്.

എന്നാല്‍, സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാവുന്ന നിലയിലാണ് ആസ്ഥാനമുണ്ടാവേണ്ടത്. പ്രത്യേകിച്ച്, വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലബാര്‍ മേഖലയിലെ ജില്ലകളെ സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. മധ്യകേരളത്തില്‍ എറണാകുളമോ തൃശൂരോ കേന്ദ്രീകരിച്ചുകൊണ്ട് സര്‍വകലാശാല ആസ്ഥാനം വന്നാല്‍ അത് എല്ലാ ഭാഗത്തുനിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായിരിക്കുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്‍ കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സി പി അജ്മല്‍, വൈസ് പ്രസിഡന്റുമാരായ ഷെഫീഖ് കല്ലായി, ഫാത്തിമ ഷെറിന്‍, സെക്രട്ടറിമാരായ എ എസ് മുസമ്മില്‍, ഫായിസ് കണിച്ചേരി, സംസ്ഥാന ഖജാഞ്ചി ആസിഫ് എം നാസര്‍, സംസ്ഥാന സമിതി അംഗങ്ങളായ ടി അബ്ദുല്‍ നാസര്‍, അല്‍ ബിലാല്‍ സലിം, മുഹമ്മദ് രിഫാ, മുഹമ്മദ് ഷാന്‍, ഷെയ്ഖ് റസല്‍, നസീഹ ബിന്‍ത് ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News