ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ കൊടുങ്ങല്ലൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

Update: 2026-03-17 08:03 GMT

തൃശൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരിലാണ് ട്വന്റി-20 സ്ഥാനാര്‍ഥിയായി മല്‍സരിക്കുക. എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്റി-20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ലഭിച്ച സീറ്റുകളില്‍ സാമൂഹിക, സാസ്‌കാരിക രംഗങ്ങളില്‍ മികവ് തെളിയിച്ച ആളുകളെ സ്ഥാനാര്‍ഥികളാക്കി വലിയ നേട്ടം ഉണ്ടാക്കാനാണ് ട്വിന്റി-20 ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള വലിയ നേതാക്കളുടെ പേര് പ്രചാരണ രംഗത്ത് സജീവമാക്കി വോട്ടുറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് ട്വന്റി-20 കടന്നിരിക്കുന്നത്.






Tags: