കെപിസിസി പ്രസിഡന്റിനെ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ട: ഉമ്മൻ ചാണ്ടി

ഇന്നലെ ഔദ്യോഗിക വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കെപിസിസി പ്രസിഡന്റിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്.

Update: 2020-06-21 06:15 GMT

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്നു സര്‍ക്കാരും സിപിഎമ്മും കരുതേണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഇന്നലെ ഔദ്യോഗിക വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കെപിസിസി പ്രസിഡന്റിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. ഇങ്ങനെ പറയാനുള്ള ധാര്‍മിക അവകാശത്തെക്കുറിച്ച് മുഖ്യമന്ത്രി സ്വയം ആലോചിക്കണം.

കെപിസിസി പ്രസിഡന്റ് തന്റെ പ്രസ്താവനയ്ക്ക് വിശദീകരണം നല്കിയിട്ടുണ്ടെന്നും അതു കൂടുതല്‍ വിവാദമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Tags: