കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.പാര്‍ട്ടി നയങ്ങള്‍ക്ക് അകത്ത് നിന്നാണ് നയരേഖ. നടത്തിപ്പില്‍ സുതാര്യത ഉണ്ടാകും.ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പ്. സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.വികസനത്തിന് ജനം അനുകൂലമാണ്, അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും തുടര്‍ ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഭവസമാഹരണത്തില്‍ ചിലര്‍ ആശങ്കയുണ്ടാക്കുന്നു.വിഭവസമാഹരണത്തില്‍ ജനദ്രോഹ നിലപാടില്ല. സര്‍ക്കാര്‍ സൗജന്യങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് മാത്രമായിരിക്കും. പാര്‍ട്ടി നയത്തില്‍ നിന്നു തന്നെയാണ് നവ കേരള രേഖയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.