ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍

കാഴ്ച, കേള്‍വി, ബുദ്ധിപരിമിതി, പഠനവൈകല്യം, ഓട്ടിസം, സെറിബ്രല്‍പാള്‍സി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലുള്ള കുട്ടികളെ പരിഗണിച്ചുകൊണ്ട് തയ്യാറാക്കിയ പദ്ധതിയാണ് ‘വൈറ്റ്‌ബോര്‍ഡ്’.

Update: 2020-06-23 07:15 GMT

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് മനസിലാക്കാനുള്ള ബുദ്ധിമുട്ട് മറികടക്കുന്നതിനായി സമഗ്രശിക്ഷ കേരളം തയ്യാറാക്കിയ 168 വീഡിയോകള്‍ ലഭ്യമാകും. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ ഓരോ വിഷയത്തിനും പ്രത്യേകം വീഡിയോകളുണ്ട്. കാഴ്ച, കേള്‍വി, ബുദ്ധിപരിമിതി, പഠനവൈകല്യം, ഓട്ടിസം, സെറിബ്രല്‍പാള്‍സി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലുള്ള കുട്ടികളെ പരിഗണിച്ചുകൊണ്ട് തയ്യാറാക്കിയ പദ്ധതിയാണ് 'വൈറ്റ്‌ബോര്‍ഡ്'. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന 1,25,000 കുട്ടികള്‍ക്കുവേണ്ടി 2,500 റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയവ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവ ലഭ്യമാക്കുക.

Tags: