സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ‌​ക്കു കൂ​ടി കൊവി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

വിദേശത്ത് നിന്ന് എത്തിയ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Update: 2020-03-27 07:15 GMT

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ‌​ക്കു കൂ​ടി കൊവി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. വിദേശത്ത് നിന്ന് എത്തിയ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇതോടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 127 ആ​യി. വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന​ത്ത് 19 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ണ്ണൂ​രി​ൽ ഒ​ൻ​പ​തും, കാ​സ​ർ​ഗോ​ട്ടും മ​ല​പ്പു​റ​ത്തും മൂ​ന്നു പേ​ർ​ക്ക് വീ​ത​വും തൃ​ശൂ​രി​ൽ ര​ണ്ടു പേ​ർ​ക്കും ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ഓ​രോ​രു​ത്ത​ർ​ക്കു​മാ​യി​രു​ന്നു വൈ​റ​സ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.

Tags: