യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: ഒരാള്‍ കൂടി അറസ്റ്റില്‍

12ാം പ്രതിയായ തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി അക്ഷയാണ് പിടിയിലായത്. അക്ഷയ് കോളജില്‍ നിന്ന് സസ്‌പെന്‍ഷനിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെയാണ് കോളജില്‍ നിന്നും പുറത്താക്കിയത്. കേസില്‍ ആകെ 19 പ്രതികളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Update: 2019-07-28 06:47 GMT

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിനിടെ ബിരുദവിദ്യാര്‍ഥിയായ അഖിലിനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ ഒരാള്‍ കൂടി പോലിസ് പിടിയില്‍. 12ാം പ്രതിയായ തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി അക്ഷയാണ് പിടിയിലായത്. അക്ഷയ് കോളജില്‍ നിന്ന് സസ്‌പെന്‍ഷനിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെയാണ് കോളജില്‍ നിന്നും പുറത്താക്കിയത്.

കേസില്‍ ആകെ 19 പ്രതികളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്ഷയ് ഉള്‍പ്പടെ ഏഴുപേര്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്. കഴിഞ്ഞ 12നാണ് യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഖിലിനെ മര്‍ദ്ദിച്ച നെഞ്ചില്‍ കുത്തുകയായിരുന്നു. എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്താണ് കുത്തിയതെന്നും സെക്രട്ടറിയായിരുന്ന നസീം പിടിച്ചുകൊടുത്തതായും അഖില്‍ മൊഴി നല്‍കിയിരുന്നു. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഉള്‍പ്പടെ ആറുപേരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.  

Tags:    

Similar News