കണ്‍സ്യൂമര്‍ ഫെഡിന്റെ 1850 ഓണചന്തകള്‍ 24 മുതല്‍ ആരംഭിക്കും

13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയിലെ വിലയേക്കാള്‍ കുറച്ച് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കുന്ന സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തും.കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, ഫിഷര്‍മാന്‍ സഹകരണസംഘങ്ങള്‍, എസ്‌സി/എസ്ടി സഹകരണസംഘങ്ങള്‍, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘത്തിന്റെ സ്‌റ്റോറുകള്‍, എന്നിവയില്‍ നിന്നാണ് വിപണന കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്

Update: 2020-08-13 13:06 GMT

കൊച്ചി: സഹകരണവകുപ്പിന്റെ നേതയത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന സംസ്ഥാനത്ത് 1850 ഓണ ചന്തകള്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, എംഡി വി എം മുഹമ്മദ് റഫീക്ക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ പ്രതിരോധത്തിന്റെ പരിമിതികളെ അതിജീവിച്ചുകൊണ്ടാണ് കണ്‍സ്യൂമര്‍ഫെഡ് ഇത്തവണ ഓണക്കാല വിപണനത്തിനായി ഒരുങ്ങിയിരിക്കുന്നത്. ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് 150 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യമാണ്് വിഭാവനംചെയ്യുന്നത്. 70 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളുടെ വില്‍പനയും, 80 കോടി രൂപയുടെ നോണ്‍ സബ്‌സിഡി സാധനങ്ങളുടെ വില്‍പനയാണ് ലക്ഷ്യം.

13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയിലെ വിലയേക്കാള്‍ കുറച്ച് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കുന്ന സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തി പൊതുവിപണിയിലെ വിലനിലവാരത്തെ പിടിച്ചു നിര്‍ത്താനുള്ള ഇടപെടലുകളാണ് സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡ് ഓണചന്തയിലൂടെ നടപ്പിലാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, ഫിഷര്‍മാന്‍ സഹകരണസംഘങ്ങള്‍, എസ്‌സി/എസ്ടി സഹകരണസംഘങ്ങള്‍, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘത്തിന്റെ സ്‌റ്റോറുകള്‍, എന്നിവയില്‍ നിന്നാണ് വിപണന കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുവാന്‍ തീരുമാനിച്ച 13 ഇനങ്ങള്‍ റേഷന്‍ കാര്‍ഡ് മുനേ നിയന്ത്രിത അളവില്‍ ലഭ്യമാക്കുന്നതിന് പുറമേ മാര്‍ക്കറ്റ് വിലയേക്കാളും 10% മുതല്‍ 30% വരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളും, എഫ്എംസിജി ഇനങ്ങളും, ഓണചന്തയില്‍ ലഭ്യമാണെന്നും അധികൃതര്‍ പറഞ്ഞു.

സര്‍ക്കാര്‍ സബ്‌സിഡിയോടെ വില്‍പ്പന നടത്തുന്ന 13 ഇനം സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റേതിനു സമാനമായ വിലയ്ക്ക് തന്നെ വില്‍ക്കുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. (അരി ജയ 25/-, കുറുവ 25/-, കുത്തരി 24/-, പച്ചരി 23/-, പഞ്ചസാര 22/-, വെളിച്ചെണ്ണ 92/-, ചെറുപയര്‍ 74/-, വന്‍കടല 43/-, ഉഴുന്ന് ബോള്‍ 66/-, വന്‍പയര്‍ 45/-, തുവരപരിപ്പ് 65/-, മുളക് ഗുണ്ടൂര്‍ 75/-, മല്ലി 76/-) മറ്റ് നോണ്‍ സബ്‌സിഡി സാധനങ്ങള്‍ 15% മുതല്‍ 30% വരെ പൊതുവിപണിയേക്കാള്‍ വിലകുറച്ച് വില്‍പന നടത്തുന്നതോടൊപ്പം സേമിയ, പാലട, അരിയട, ചുമന്നുള്ളി, സാവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികള്‍, അരിപ്പൊടികള്‍, തേയില എന്നിവയും ഓണചന്തകളില്‍ പ്രത്യേകം വിലക്കുറവില്‍ ലഭ്യമാകുമെന്നും കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ അറിയിച്ചു.കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ആട്ട,മൈദ,റവ,ത്രിവേണി വെളിച്ചെണ്ണ, ത്രിവേണി ചായപ്പൊടി എന്നിവയുടെ ലോഞ്ചിങ്ങ് നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News