ഉമ്മന്‍ ചാണ്ടി ഇന്നുമുതല്‍ പ്രചാരണരംഗത്ത്
എല്ലാ ദിവസവും വൈകീട്ട് മൂന്നു മണി മുതലാണ് പര്യടനം. ഇന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് പ്രചാരണം.
തിരുവനന്തപുരം: ശാരീരിക അവശതകളെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്കുശേഷം തിരിച്ചെത്തിയ എഐസിസി ജനറല്‍ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക്. ഇന്ന് മുതല്‍ 14 വരെയുള്ള തീയതികളില്‍ അഞ്ചു നിയോജകമണ്ഡലങ്ങളിലും ഉമ്മന്‍ ചാണ്ടി പര്യടനം നടത്തും.
എല്ലാ ദിവസവും വൈകീട്ട് മൂന്നു മണി മുതലാണ് പര്യടനം. ഇന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് പ്രചാരണം. നാളെ കോന്നി, 12 ന് അരൂര്‍, 13 ന് എറണാകുളം, 14 ന് മഞ്ചേശ്വരം മണ്ഡലങ്ങളിലും പ്രചാരണത്തിൽ പങ്കെടുക്കും.