ഇന്ധനവില മേല്‍പ്പോട്ട് തന്നെ; പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയും കൂട്ടി

Update: 2021-10-21 01:37 GMT

കൊച്ചി: ഇന്ധനവിലയിലെ കുതിപ്പ് മാറ്റമില്ലാതെ തുടരുന്നു. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ ആരംഭിച്ച ഇന്ധവില വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിവസവും തുടരുകയാണ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.97 രൂപയും ഡീസലിന് 100.70 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 108.79 രൂപയും ഡീസലിന് 102.40 രൂപയുമായി. ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നുവരെ പെട്രോളിന് 4.60 രൂപയും ഡീസലിന് 5.63 രൂപയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കാനാണ് സാധ്യത.

Tags:    

Similar News