ഇന്നും കൂട്ടി ഇന്ധനവില; പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയും വര്‍ധിപ്പിച്ചു

Update: 2021-06-20 02:54 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഇത് 11ാം തവണയാണ് ഇന്ധവില വര്‍ധിക്കുന്നത്. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും ഡീസലിന് 93.71 രൂപയുമാണ് വില.

തിരുവനന്തപുരത്ത് പെട്രോളിന് 99.20 രൂപയും ഡീസലിന് 94.47 രൂപയുമാണ് വില. കൊവിഡും ലോക്ക് ഡൗണും മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്ന സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. ഓരോ ദിവസം കഴിയുന്തോറും ഇന്ധന വിലയിലുണ്ടാവുന്ന മാറ്റത്തിന്റെ ഭാഗമായി നിത്യോപയോഗസാധനങ്ങളുടെയും വിലയും വര്‍ധിക്കുകയാണ്.

Tags:    

Similar News