പിഡബ്ല്യുസിക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ അനുമതി നൽകിയ കുറിപ്പ് പുറത്ത്

പിഡബ്ല്യുസിക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ നീക്കം നടന്നിട്ടില്ലെന്ന സര്‍ക്കാ‍ർ വാദം ഇതോടെ പൊളിയുകയാണ്.

Update: 2020-07-18 07:30 GMT

തിരുവനന്തപുരം: വി​വാ​ദ ക​മ്പനി​യാ​യ പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​ന് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഓ​ഫീ​സ് തു​റ​ക്കാ​നു​ള്ള നോ​ട്ട് പു​റ​ത്ത്. ഓഫീസ് തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യാ​ണ് നോ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ത്ത​രം ശ്ര​മം ഇ​ല്ലെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

2018 ലാണ് ഗതാഗത സെക്രട്ടറി ഓഫീസ് തുറക്കാൻ അനുമതി നൽകാമെന്ന കുറിപ്പ് ഇറക്കുന്നത്. സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥർക്ക് കാര്യക്ഷമത പോരെന്നും നോട്ടിൽ പറയുന്നുണ്ട്. പിഡബ്ല്യുസിക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ നീക്കം നടന്നിട്ടില്ലെന്ന സര്‍ക്കാ‍ർ വാദം ഇതോടെ പൊളിയുകയാണ്.

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വൻ വിവാദമായതിന് പിന്നാലെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്നും ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്ക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അടക്കം കൺസൾട്ടൻസി കരാറുകൾ കൈമാറിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നിട്ടുള്ളത്. 

Tags: