എന്‍ഡബ്ല്യുഎഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സഫിയ നിര്യാതയായി

ഖബറടക്കം ഇന്ന് രാത്രി 11 മണിക്ക് രണ്ടത്താണി കിഴക്കേപ്പുറം ജുമാ മസ്ജിദില്‍ നടക്കും.

Update: 2020-10-16 14:56 GMT

മലപ്പുറം: പോപുലര്‍ ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം കെ പി അബ്ദുല്‍ കരിം രണ്ടത്താണിയുടെ ഭാര്യയും നാഷനല്‍ വിമന്‍സ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റുമായ സഫിയ (40) നിര്യാതയായി.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഫാത്തിമ ഷെറിന്‍ മകളാണ്. മറ്റു മക്കള്‍: ഷമിം അലി, ഹസനുല്‍ ബന്ന, ഫാത്തിമ ഫെബിന്‍. ഖബറടക്കം ഇന്ന് രാത്രി 11 മണിക്ക് രണ്ടത്താണി കിഴക്കേപ്പുറം ജുമാ മസ്ജിദില്‍ നടക്കും.

Tags: