കോണ്‍വെന്റിന് സമീപത്തെ പാറമടയില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍
സിസ്റ്റര്‍ ജസീന തോമസിനെ ഉച്ച മുതല്‍ കാണാനില്ലായിരുന്നെന്നാണ് മഠം അധികൃതരുടെ പ്രതികരണം
എറണാകുളം: എറണാകുളം വാഴക്കാലയില്‍ പാറമടയില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ സന്യാസിനിയായ ജസീന തോമസിനെയാണ് (45) മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി സ്വദേശിനിയാണ് ജസീന തോമസ്.
സിസ്റ്റര്‍ ജസീന തോമസിനെ ഉച്ച മുതല്‍ കാണാനില്ലായിരുന്നെന്നാണ് മഠം അധികൃതരുടെ പ്രതികരണം. സെന്റ് തോമസ് കോണ്‍വെന്റ് അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. സിസ്റ്റര്‍ ജസീനയ്ക്ക് 2011 മുതല്‍ മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ചികിൽസ തേടിയിരുന്നതായും മഠം നല്‍കിയ പരാതിയിലുണ്ട്.