ജയിൽ വകുപ്പ്: പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ഋഷിരാജ് സിങ്.

ജയിൽ വകുപ്പിനെപ്പറ്റിയുളള പരാതികൾ 9048044411 എന്ന നമ്പറിൽ മെസേജ് ആയോ വാട്സ്ആപ് സന്ദേശമായോ ‌ipsrishirajsingh@gmail.com എന്ന‌ ഈമെയിൽ മുഖാന്തരമോ അറിയിക്കാം.

Update: 2019-07-06 09:04 GMT

തിരുവനന്തപുരം: ജയിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അഴിമതിവിമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ജയിൽ ഡിജിപി ഋഷിരാജ് സിങ്. ജയിലുകളുടെ പ്രവർത്തനം സംബന്ധിച്ച് അടുത്തിടെ വ്യാപക പരാതികൾ ഉയർന്നിരുന്നു.

ജയിൽ വകുപ്പിനെപ്പറ്റിയുളള താഴെ പറയുന്ന പരാതികൾ 9048044411 എന്ന നമ്പറിൽ മെസേജ് ആയോ വാട്സ്ആപ് സന്ദേശമായോ ‌ipsrishirajsingh@gmail.com എന്ന‌ ഈമെയിൽ മുഖാന്തരമോ തന്നെ അറിയിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

1. തടവുകാരുടെ മൊബൈൽ ഫോൺ, കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച്.

2. തടവുകാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ സംബന്ധിച്ച്

3. ജയിൽ സുരക്ഷക്ക് പ്രതികൂലമായ കാര്യങ്ങൾ

4. ജയിൽ വകുപ്പ് കൂടുതൽ കാര്യക്ഷമമാക്കാൻ ഉളള നിർദ്ദേശങ്ങൾ.

അറിയിക്കുന്ന വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും ജയിൽ ഡിജിപി അറിയിച്ചു. 

Tags:    

Similar News