റേഷന്‍ കടകളില്‍ ഇനി ബാങ്കിങ് സേവനവും

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നടപ്പാക്കും. എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍.

Update: 2019-11-22 05:12 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഹൈടെക്കാകുന്നു. അരിയും മറ്റു സാധനങ്ങളും ലഭ്യമാക്കുന്നതിന് പുറമേ റേഷന്‍ കടകളില്‍ ബാങ്കിങ് സേവനവും ആരംഭിക്കാന്‍ നടപടി തുടങ്ങി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നടപ്പാക്കും. എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍. ഇവരുമായി ഉടന്‍ ധാരണയിലെത്തും.

ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം. ഫോണ്‍ റീച്ചാര്‍ജിങ്ങിനും വിവിധ ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയ സൗകര്യവുമൊരുക്കും. നിക്ഷേപം സ്വീകരിക്കല്‍ ഉള്‍പ്പെടെയുളള ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനം നടപ്പാക്കുന്നതിനെപ്പറ്റി ഇന്ന് രാവിലെ 11ന് തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലുള്ള ലാന്‍ഡ് റവന്യൂ ഹാളില്‍ യോഗം ചേരും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക്സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

Tags:    

Similar News