മിന്നല്‍ സമരം: 90 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്

സിറ്റി ഡിപ്പോ മേധാവിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാലിനാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം ചെയ്തത്.

Update: 2020-10-24 06:45 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ട് മിന്നല്‍ സമരം നടത്തിയ 90 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. ബസുകള്‍ റോഡില്‍ ഉപേക്ഷിച്ച് ഗതാഗത തടസമുണ്ടാക്കിയതിനാണ് നടപടി. പോലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് നല്‍കിയതെങ്കിലും ഡ്രൈവര്‍മാരില്‍ നിന്ന് വിശദീകരണം തേടിയ ശേഷമേ നടപടി സ്വീകരിക്കൂ.സിറ്റി ഡിപ്പോ മേധാവിയെ പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാലിനാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം ചെയ്തത്. ജീവനക്കാര്‍ സമരം ചെയ്തിട്ടും കൃത്യമായി ഇടപെടാതിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. നാല് മണിക്കൂറോളം നഗരത്തില്‍ ഗതാഗത തടസപ്പെടുത്തുകയും യാത്രക്കാരനായ സുരേന്ദ്രന്‍ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംഭവം വിവാദമായത്.

Tags: