പ്രവാസി സംരംഭകര്‍ക്ക് നോര്‍ക്ക സൗജന്യ പരിശീലന പരിപാടി

Update: 2022-02-04 11:20 GMT

തിരുവനന്തപുരം: പുതുതായി സംരംഭം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്തുനിന്ന് തിരികെയെത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ്സ് ഫെസിലേറ്റഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി ഫെബ്രുവരി 17ന് എറണാകുളത്ത് സംഘടിപ്പിക്കും.

തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 14 ന് മുമ്പ് എന്‍ബിഎഫ്‌സിയില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712770534, nbfc.coordinator@gmail.com.

Tags: