തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് മഅ്ദനി

മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പിഡിപി സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഫാസിസത്തിനെതിരേ ബദലെന്ന് അവകാശപ്പെട്ടവര്‍ ഒരുഭാഗത്ത് ഗ്രൂപ്പുകളുടെയും ഉപഗ്രൂപ്പുകളുടെയും തടവറയില്‍ കുടുങ്ങിക്കിടക്കുകയാണ്.

Update: 2019-03-20 15:35 GMT

ഫാസിസത്തോട് തരിമ്പുപോലും സന്ധിയില്ല

കോഴിക്കോട്: ഏതെല്ലാം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവന്നാലും എത്ര കള്ളക്കേസുകളെടുത്താലും അനീതിയുടെ വിധി സമ്മാനിക്കുന്നത് തൂക്കുമരമായാലും ഫാസിസത്തോട് തരിമ്പുപോലും സന്ധിയാവില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പിഡിപി സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഫാസിസത്തിനെതിരേ ബദലെന്ന് അവകാശപ്പെട്ടവര്‍ ഒരുഭാഗത്ത് ഗ്രൂപ്പുകളുടെയും ഉപഗ്രൂപ്പുകളുടെയും തടവറയില്‍ കുടുങ്ങിക്കിടക്കുകയാണ്.

മറുഭാഗത്ത് വ്യക്തിവിശുദ്ധിയില്ലാത്തവരും സാമ്പത്തിക ക്രമക്കേടുകളിലും ഭൂമി തട്ടിപ്പുകളിലുമുള്‍പ്പെട്ടവരെ സ്ഥാനര്‍ഥികളാക്കുക വഴി ആദര്‍ശരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍മാരെന്ന് അവകാശപ്പെടുന്നവര്‍ ആദര്‍ശവിശുദ്ധിയോ ഫാസിസ്റ്റ് വിരുദ്ധതയോ അല്ല തങ്ങളുടെ അജണ്ടയെന്ന് തെളിയിച്ചിരിക്കുകയാണ്. ഫാസിസത്തിനെതിരേ കൊടുങ്കാറ്റാവാന്‍ ഇറങ്ങിത്തിരിച്ചവരെ ഫാസിസം പിടിച്ചുകെട്ടിയ കാഴ്ചയാണ് നാം കാണുന്നത്. ദലിത്, പിന്നാക്ക, മതന്യൂനപക്ഷങ്ങളുടെ ഐക്യത്തിലധിഷ്ഠിതമായ മര്‍ദിതപക്ഷ രാഷ്ട്രീയം മുന്നോട്ടുവച്ചതാണ് തന്നോടും പിഡിപിയോടുമുള്ള ശത്രുതയ്ക്ക് കാരണം.

യുഎപിഎ മഅ്ദനിക്കെതിരേ ആവുമ്പോള്‍ വര്‍ഗീയതയും മറ്റുള്ളവര്‍ക്കെതിരേ ആവുമ്പോള്‍ മതേതരത്വവും ആവുന്നതിലെ വൈരുധ്യം നാം തിരിച്ചറിയണം. മുമ്പ് രാഷ്ട്രീയശത്രുത വച്ചുപുലര്‍ത്തി തനിക്കെതിരേ പ്രസംഗത്തിന്റെ പേരില്‍ 153 എ പ്രകാരം കേരളത്തിലെടുത്ത 30 ഓളം കള്ളക്കേസുകള്‍ കോടതി വെറുതെ വിട്ടകാര്യം മഅ്ദനി ഒര്‍മിപ്പിച്ചു. അവഗണനയുടെ പേരില്‍ ആദര്‍ശത്തില്‍നിന്ന് അല്‍പംപോലും പിന്നോട്ടുപോവാന്‍ തങ്ങള്‍ തയ്യാറല്ല. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണികള്‍ക്ക് പിന്തുണ പതിച്ചുനല്‍കി അടിമകളാവാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News