ബസ് ചാര്‍ജ് വര്‍ധന ഉടനില്ല; പണിമുടക്കിനെക്കുറിച്ച് അറിയില്ലെന്ന് ഗതാഗതമന്ത്രി

മുഴുവന്‍ സീറ്റിലും ആളുകളുമായി യാത്രചെയ്യാമെന്ന പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതിന് പിന്നാലെ അധികചാര്‍ജ് സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Update: 2020-06-08 06:29 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഉടനില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ചാര്‍ജ് വര്‍ധന നടപ്പാക്കുന്നത് രാമചന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് ലഭിച്ചശേഷം മാത്രമാണ്. റിപോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ വര്‍ധന നിയമപരമായി പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക് ഡൗണ്‍ മൂലം കമ്മീഷനുകള്‍ക്ക് സിറ്റിങ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഒരു വിഭാഗം ബസ്സുടമകല്‍ പണിമുടക്കുന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടില്ല.

നിലവിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മുഴുവന്‍ സീറ്റിലും ആളുകളുമായി യാത്രചെയ്യാമെന്ന പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതിന് പിന്നാലെ അധികചാര്‍ജ് സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും ഇതിനോട് സഹകരിക്കണം. നികുതി അടയ്ക്കാനുള്ള സമയം നീട്ടിനല്‍കിയതടക്കമുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News